Editor's ChoiceKerala NewsLatest NewsLocal NewsNews

മലപ്പുറത്ത് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾ അപകടത്തിൽപ്പെട്ട 8 പേരെ കാണാതായി.

മലപ്പുറത്ത് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾ അപകടത്തിൽപ്പെട്ട 8 പേരെ കാണാതായി. താനൂരിൽ നിന്നും പരപ്പനങ്ങാടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മൽസ്യ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.ഇവർക്ക് വേണ്ടിയുള്ള രക്ഷ പ്രവർത്തനം പുരോഗമിക്കുകയാണ്.

പൊന്നാനിയിൽ നിന്നും താനൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടും വെള്ളങ്ങളുമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ താനൂർ കോർമൻ കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഒഴുക്ക് വള്ളം ഇന്നലെ രാത്രി 8 മണിയോട് കൂടി പരപ്പനങ്ങാടി കെട്ടുങ്ങൽ പാലം അഴിമുഖത്ത് കരക്ക് കയറാൻ ശ്രമിക്കെ ശക്തമായ തിരമാലയിൽ പ്പെട്ട് യാനം മറിയുകയും അതിൽ ഉണ്ടായിരുന്ന
5പേരിൽ 2 പേരെ കാണാതായത്. ആണ്ടി കടവത്ത് ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള യാനമാണ് അപകടത്തിൽ പ്പെട്ടത്. താനൂർ ഒട്ടും പുറം സ്വദേശികളായ കുഞ്ഞാലകത്ത് ഉബൈദ്,ഓട്ടുമ്മൽ കുഞ്ഞിമോൻ എന്നിവരെയാണ് കാണാതായത്. കോസ്റ്റുഗാർഡിൻെറ രണ്ട് ഷിപ്പുകൾ തിരച്ചിൽ നടത്തുന്നതായി തഹസിൽദാർ ടി.മുരളി അറിയിച്ചു.
കാലാവസ്ഥ വളരെ മോശമാണങ്കിലും നാട്ടുകാർ സംഘടിച്ച് കാണാതായവരെ രക്ഷപ്പെടുത്തുന്നതിനുള്ള ഊർജിത ശ്രമങ്ങൾ തുടരുന്നുണ്ട്.അതേസമയം താനൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ട് ആറു പേരെയും കാണാതായി.ഇവർക്കു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.
അതേസമയം താനൂരിലും പൊന്നാനിയിലും പരപ്പനങ്ങാടിയിലും സമാനമായ രീതിയിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട് മത്സ്യത്തൊഴിലാളികൾ എല്ലാം സ്വയം നീന്തി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവരെ താനൂരിലും പൊന്നാനിയിലും ഉള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു ആരുടെയും നില ഗുരുതരമല്ല. അതേ സമയം ആറ് ഫിഷിങ് ബോട്ടുകൾ കാലാവസ്ഥ പ്രതികൂലമായതിനാൽ കരയിലേക്ക് കയറാനാവാതെ പുറം കടലിലാണെന്നും റവന്യൂ വകുപ്പിൻെറ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണന്നും തഹസിൽദാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button