CovidLatest NewsNationalNews
കുംഭമേള: എണ്‍പതോളം സന്യാസിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത എണ്‍പതോളം സന്യാസിമാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേളയില്‍ നിന്നു പിന്മാറുന്നതായി 13 അഖാഡകളില്‍ ഒന്നായ നിരഞ്ജിനി അഖാഡ അറിയിച്ചു.
ഏപ്രില്‍ 12 മുതല്‍ 14 വരെ നടത്തിയ പരിശോധനയില്‍ കുംഭമേളയില്‍ പങ്കെടുത്ത 1701 പേര്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ മഹാനിര്‍വാണി അഖാഡയിലെ പ്രധാന സന്യാസികളിലൊരാളായ സ്വാമി കപില്‍ദേവ് കോവിഡ് ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു.