ഓട്ടോയില്‍ കയറ്റിയ വയോധികയെ ആക്രമിച്ച് അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചു, സ്വര്‍ണവും മൊബൈല്‍ ഫോണും പണവും കവർന്നു.

കോഴിക്കോട് ജില്ലയിലെ മുക്കത്ത് ഓട്ടോയാത്രക്കാരിയായ വയോധികയെ ആക്രമിച്ച് പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത കേസിലെ പ്രതി പിടിയിലായി. കോഴിക്കോട് ചേവരമ്പലത്ത് താമസിക്കുന്ന മലപ്പുറം കൊണ്ടോട്ടി ചെറുപറമ്പ് സ്വദേശി മുജീബ് റഹ്മാനാണ് (45) പിടിയിലായത്. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്. സമാനരീതിയില്‍ മറ്റ് പലരെയും പീഡിപ്പിച്ചതായി പ്രതി മൊഴി നല്‍കിയിട്ടുണ്ടെന്ന് വടകര റൂറല്‍ എസ്.പി എ. ശ്രീനിവാസ് അറിയിച്ചു.
ഓമശ്ശേരിയിലെ ഹോട്ടല്‍ ജീവനക്കാരിയായ വയോധിക രണ്ടാം തീയതിയാണ് പീഡനത്തിന് ഇരയായത്. ജൂലൈ രണ്ടാം തീയതി രാവിലെയാണ് അക്രമം. പ്രതി ഇയാളുടെ ഓട്ടോയില്‍ കയറ്റിയ വയോധികയെ ആക്രമിക്കുകയും അബോധാവസ്ഥയിലാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സ്വര്‍ണവും മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തു. ഓട്ടോയില്‍ കയറിയ ഉടന്‍ മര്‍ദ്ദിച്ച് അവശയാക്കി കാപ്പുമല റബ്ബര്‍ എസ്റ്റേറ്റിന് സമീപത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കവര്‍ച്ചക്കിടെ അക്രമിച്ചുവെന്നാണ് പോലീസ് ആദ്യം കരുതിയത്. പിന്നീടാണ് പീഡനത്തിന് ഇരയായ വിവരം വയോധിക പറഞ്ഞത്. ശാസ്ത്രീയമായ അന്വേഷണത്തിനിടെയാണ് പൊലീസ് മുജീബിലെത്തിയത്. പ്രതിക്കെതിരെ വിവിധ ജില്ലകളിലായി 16 കേസുകള്‍ ആണ് നിലവിലുള്ളത്.