Latest NewsNationalNewsUncategorized

പ്രവാസി ഇന്ത്യക്കാരുടെ പോസ്റ്റൽ ബാലറ്റ്; പൂർണ പിന്തുണ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂ ഡെൽഹി: പ്രവാസി ഇന്ത്യക്കാരുടെ പോസ്റ്റൽ ബാലറ്റിനു പൂർണ പിന്തുണ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു പോസ്റ്റൽ ബാലറ്റ്. പ്രവാസി വോട്ടിനായി സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയ ഡോ. ഷംഷീർ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസികൾക്ക് ഇലക്ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റൽ ബാലറ്റിലൂടെ വിദേശത്തുനിന്ന് വോട്ടുചെയ്യാനുള്ള സൗകര്യം എത്രയും വേഗം ഏർപ്പെടുത്തുന്നതു സജീവപരിഗണനയിലാണെന്ന് കമ്മിഷൻ വാർത്താക്കുറിപ്പും ഇറക്കി. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തി വരുകയാണെന്നും കമ്മിഷൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button