Latest NewsNationalNews

മോദി ഫ്‌ളക്‌സില്‍ ഞെളിയേണ്ട, ഉടന്‍ നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി:ബംഗാളിലെ പെട്രോള്‍ പമ്ബുകളില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്‌ളെക്‌സുകള്‍ നീക്കം ചെയ്യാന്‍ തിരത്തെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയിലാണ് നടപടി.

72 മണിക്കൂറിനകം ഫ്‌ളെക്‌സുകള്‍ നീക്കം ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ വിളംബരം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ പെരുമാറ്റ ചട്ട ലംഘനമാണെന്ന് കാണിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ കണ്ട്, വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച്‌ ജനങ്ങളെ അറിയിക്കുന്ന ഹോര്‍ഡിംഗുകളില്‍ മോദിയുടെ ഫോട്ടോകള്‍ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കാണിച്ച്‌ പരാതി നല്‍കുകയായിരുന്നു. ഫെബ്രുവരി 26 നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button