Kerala NewsLatest NewsUncategorized

കൊറോണ സാഹചര്യത്തിൽ 15000 അധികബൂത്തുകള്‍ തയാറാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍; തെരഞ്ഞെടുപ്പു തീയതി വിഷുവും റമദാനും കണക്കിലെടുത്ത്

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ 15000 അധികബൂത്തുകള്‍ തയാറാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍. കൊറോണ യാഥാര്‍ഥ്യമാണ്. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മുന്നോട്ടുപോകും. ഓരോ ബൂത്തിലും 500 മുതൽ 1000 വരെ വോട്ടർമാർ മാത്രമേ പാടുള്ളു. അവസാന ഒരു മണിക്കൂർ കൊറോണ ബാധിതർക്ക് വോട്ടു ചെയ്യാം. മലപ്പുറം പാർലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തും. കൊറോണ തീവ്രമായിരുന്ന സമയത്ത് ബിഹാറില്‍ വിജയകരമായി തിരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ ഫലപ്രദമായ സംവിധാനമില്ല. സമൂഹമാധ്യമങ്ങളുടെ സംഘടനകള്‍ തയാറാക്കിയ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ ശ്രമിക്കും. മതസ്പര്‍ധയുണ്ടാക്കാനും മറ്റുമുള്ള ശ്രമങ്ങളെ നിലവിലുള്ള നിയമങ്ങള്‍ വഴി തടയുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനത്തെ മൂന്നു ജില്ലകൾ പ്രശ്‌നബാധിത സാധ്യത പട്ടികയിലുണ്ട്. ഇവിടങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ ഒന്നിന് നിലവിലെ നിയമസഭയുടെ കാലാവധി തീരും. കേരളത്തിൽ എക്കാലത്തും മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഏപ്രിൽ 14 ന് മുമ്പ് വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു തീയതി തീരുമാനിക്കുമ്പോൾ വിഷുവും റമദാനും കണക്കിലെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സർക്കാർ ആവശ്യം ഉന്നയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button