BusinessLatest NewsNationalNewsUncategorized

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പെട്രോൾ നികുതി വൻ തോതിൽ വെട്ടിക്കുറച്ച് നാലു സംസ്ഥാനങ്ങൾ

ന്യൂഡെൽഹി: രാജ്യത്ത് ഏറ്റവും ഉയർന്ന നിലയിൽ പെട്രോൾ വില എത്തിയ പശ്ചാത്തലത്തിൽ നികുതി വൻ തോതിൽ വെട്ടിക്കുറച്ച് നാലു സംസ്ഥാനങ്ങൾ. പശ്ചിമബംഗാൾ, രാജസ്ഥാൻ, ആസ്സാം, മേഘാലയ എന്നീ സംസ്ഥാനങ്ങളാണ് നികുതികളിലും ഇളവ് കൊണ്ടുവന്ന് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചത്. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുന്ന സംസ്ഥാനങ്ങളാണിവ.

പശ്ചിമ ബംഗാൾ പെട്രോളിനും ഡീസലിനും നികുതികളിൽ ഒരു രൂപയോളം വെട്ടിക്കുറച്ചു. ഫെബ്രുവരി 20 ന് കൊൽക്കത്തയിൽ ഇന്ധനവില 91.77 ആയിരുന്നു ലിറ്ററിന് പെട്രോൾവില. നികുതിയും സെസ്സുമായി കേന്ദ്രം 32.90 രൂപയും സംസ്ഥാനം 18.46 രൂപയുമായിരുന്നു എടുത്തിരുന്നത്. ഡീസലിന് ഇത് 31.80 രൂപയും സംസ്ഥാനം 12.77 രൂപയും എടുത്തിരുന്നു. സംസ്ഥാനം അവരുടെ പങ്ക് വെട്ടിക്കുറച്ചതോടെ പെട്രോൾ ലിറ്ററിന് 84.55 രൂപയായി.

ജനുവരിയിൽ വാറ്റ് 38 ശതമാനത്തിൽ നിന്നും 36 ശതമാനമാക്കി കുറച്ച രാജസ്ഥാനാണ് ഇത്തരത്തിൽ ആദ്യ നീക്കം നടത്തിയത്. ആസ്സാം കോവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞ വർഷം കൊണ്ടുവന്ന അധിക നികുതിയായ 5 രൂപ എടുത്തുകളഞ്ഞു. കൂട്ടത്തിൽ മേഘാലയയാണ് ഏറ്റവും വലിയ ആശ്വാസം ജനങ്ങൾക്ക് നൽകിയത്. വാറ്റ് പെട്രോളിന് 31.62 ശതമാനത്തിൽ നിന്നും 20 ശതമാനമാക്കിയും ഡീസലിന് 20 ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി കുറച്ചും രണ്ടു രൂപ ഇളവ് നൽകിയും പെട്രോളിന് 7.40 രൂപയും ഡീസലിന് 7.10 പൈസയുമാണ് കുറച്ചത്. അതേസമയം കസ്റ്റംസ് തീരുവ കുറയ്ക്കാൻ തയ്യാറാകാതെ കേന്ദ്രം പെട്രോൾ ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയും കൂട്ടി.

സാഹചര്യം കേന്ദ്ര സർക്കാരിനെ ധർമ്മസങ്കടത്തിലാക്കിയിരിക്കുകയാണെന്നാണ് ശനിയാഴ്ച ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞത്. പെട്രോളിന്റെ കേന്ദ്ര തീരുവ 64 ശതമാനമാണ് കൂടിയത്. 19.98 ൽ നിന്നും 32.90 ആയിട്ട് ഉയർന്നു. ഡീസലിന് വില 74 ശതമാനം ഉയർന്ന് 18.83 ൽ നിന്നും 32.90 ആയിട്ടാണ് ഇത് ഉയർന്നത്. അതുപോലെ വാറ്റ് പെട്രോളിന് 15.25 രൂപയിൽ നിന്നും 20.61 രൂപയിലേക്കും ഡീസലിന് വാറ്റ് 9.48 രൂപയിൽ നിന്നും 11.80 രൂപയിലേക്കും വർദ്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button