Kerala NewsLatest NewsPoliticsUncategorized
എൽഡിഎഫിൻറെ പരാതി തള്ളി; കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു

കണ്ണൂർ: കണ്ണൂർ അഴിക്കോട് മണ്ഡലത്തിൽ കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിക്കെതിരായ എൽഡിഎഫിൻറെ പരാതി തള്ളി. ആറ് വർഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു എൽഡിഎഫിന്റെ പരാതി.
വർഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്ന പരാതിയെ തുടർന്നാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നത്. എന്നാൽ, ഹൈകോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകൻ വരണാധികാരിയെ അറിയിച്ചു. കെ എം ഷാജിക്ക് വീണ്ടും മത്സരിക്കാൻ നിയമ തടസമില്ലെന്ന് കണ്ടെത്തിയാണ് വരണാധികാരി പത്രിക സ്വീകരിച്ചത്.