Editor's ChoiceKerala NewsLatest NewsLocal NewsNationalNews
കേരളത്തിൽ അഞ്ചിടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റി.

തിരുവനന്തപുരം/ സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംസ്ഥാനത്തെ അഞ്ച് വാർഡ്/ നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
കൊല്ലം പൻമന ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം(5), തൃശൂർ കോർപ്പറേഷനിലെ പുല്ലഴി(47), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി(7), കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർ പൊയ്യിൽ(11), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡ്(37),എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. പുതിയ തെരഞ്ഞെടുപ്പ് തിയതി പിന്നീട് അറിയി ക്കുന്നതാണ്.