കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ല.

കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ല. പെരുമാറ്റച്ചട്ടത്തോടെ വോട്ടെടുപ്പ് ഒക്ടോബര്‍, നവംബർ മാസത്തില്‍ തന്നെ നടത്താനാണ് തീരുമാനം. കൊറോണ വ്യാപനം കണക്കിലെടുത്ത് 65 വയസ്സു കഴിഞ്ഞവര്‍ക്ക് വോട്ടു ചെയ്യാനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും, പുതുക്കിയ വോട്ടര്‍ പട്ടിക ആഗസ്റ്റ് രണ്ടാം വാരത്തില്‍ പുറത്തിറക്കും.
പുതുക്കിയ വോട്ടര്‍ പട്ടിക ഓഗസ്റ്റ് രണ്ടാം വാരം പ്രസിദ്ധീകരിക്കും. രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുക. ഏഴ് ജില്ലകളില്‍ വീതമായിരിക്കും തെരഞ്ഞെടുപ്പ്. വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ നീട്ടും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെയാകും വോട്ടെടുപ്പ് നടത്തുക.
കൊറോണ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന നിലയില്‍ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിനെ കൊറോണപ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരിക്കും പെരുമാറ്റച്ചട്ടവും മറ്റ് ക്രമീകരണങ്ങളും തയ്യാറാക്കുന്നത്. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി ഭാസ്‌ക്കരന്‍ അറിയിച്ചു.