Kerala NewsLatest NewsNews

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ കേരളത്തിലും വരുന്നു

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇനി കേരളത്തിലേക്കും. തമിഴ്നാട് ആസ്ഥാനമായ സ്വകാര്യ കമ്പനി സിയോണ്‍ ചാര്‍ജിങ് ആണ് കേരളത്തിലേക്ക് എത്തുന്നതെന്നാണ് റിപോര്‍ടുകള്‍. കൊച്ചിയിലും വാളയാറിലുമാണ് കമ്പനി പുതിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കുന്നത്.

ഓരോ 25 കിലോമീറ്ററിലും ഒരു ചാര്‍ജിങ് സ്റ്റേഷന്‍ എന്നാണ് കേന്ദ്രനയം. ഇതിനായി രാജ്യാന്തര അടിസ്ഥാനത്തില്‍ കമ്പനികളില്‍നിന്ന് താല്പര്യപത്രം ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിലെ സിയോണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപിന്റെ ഉപകമ്ബനിയായ സിയോണ്‍ ചാര്‍ജിങ് മുന്നോട്ട് വന്നത്.

സിയോണ്‍ ചാര്‍ജിങ്ങിന്റെ ആദ്യ സ്റ്റേഷന്‍ സേലത്ത് തുറന്നത് കഴിഞ്ഞ ദിവസമായിരുന്നു. കോയമ്ബത്തൂരിലും തിരുപ്പൂരിലുമാണ് മറ്റു ചാര്‍ജിങ് സ്റ്റേഷനുകള്‍. കൊച്ചി, ചെന്നൈ, ബെംഗളൂരു, മൈസൂരു, വാളയാര്‍, വില്ലുപുരം, കൃഷ്ണഗിരി, വെല്ലൂര്‍ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകള്‍ വരാന്‍ ഒരുങ്ങുന്നത്. സംസ്ഥാനത്ത് വൈദ്യുതിബോര്‍ഡിന്റെ ഏഴ് ചാര്‍ജിങ് സ്റ്റേഷനുകളുണ്ട്.

ഇനി 56 എണ്ണം കൂടി വരും. ഒരു കാര്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ 20-40 മിനിട് മാത്രെമേ എടുക്കൂ എന്നാണ് കമ്ബനി അവകാശപ്പെടുന്നത്. മൊബൈല്‍ ആപില്‍ ചാര്‍ജിങ് സ്റ്റേഷന്‍ കണ്ടെത്താനും സമയം മുന്‍കൂട്ടി റിസര്‍വ് ‌ചെയ്യാനും സൗകര്യമൊരുക്കിയിട്ടുമുണ്ട്
യൂണിറ്റിന് അഞ്ചുരൂപയാണ് കേരളത്തില്‍ ഇ-ചാര്‍ജിങ്ങിന് വൈദ്യുതി റെഗുലേറ്ററി കമിഷന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത് ഭാവിയില്‍ കുറഞ്ഞേക്കും. നിലവില്‍ ഇ ചാര്‍ജിങ് സ്വകാര്യസംരംഭകര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍കാറുകള്‍ ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സാധാരണ ഒരു ബിസിനസ് തുടങ്ങുവാന്‍ വൈദ്യുതികണക്ഷന്‍ എടുക്കുന്നത് പോലെ തന്നെ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് കണക്ഷനെടുക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button