Kerala NewsLatest NewsNews
കേരളത്തില്‍ വൈദ്യുതി നിരക്ക് കൂട്ടാനൊരുങ്ങുന്നു
തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത നീക്കാന്‍ മറ്റു വഴികളില്ലെന്നും റെഗുലേറ്ററി കമ്മീഷനോട് വര്‍ധന നടപ്പിലാക്കേണ്ട ആവശ്യകത അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരക്ക് വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ആലോചന. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കും. കുറഞ്ഞത് 10 ശതമാനം വരെ വര്‍ധനവ് ആവശ്യപ്പെടുമെന്നാണ് സൂചന. 2019 ജൂലായിലായിരുന്നു അവസാനം നിരക്ക് വര്‍ധിപ്പിച്ചത്. നിരക്ക് വര്‍ധന സംബന്ധിച്ച താരിഫ് പെറ്റീഷന്‍ ഡിസംബര്‍ 31ന് മുമ്പ് നല്‍കാന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഹിയറിംഗിന് ശേഷം റെഗുലേറ്ററി കമ്മീഷന്‍ അന്തിമ തീരുമാനമെടുക്കും.