കാട്ടാനയുടെ ആക്രമണം; യുവാവിന് പരിക്കേറ്റു.
പത്തനംതിട്ട: ചിറ്റാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. ഒറ്റയാന്റെ ആക്രമണത്തില്‍ റഫീക്കിനാണ് പരിക്ക് പറ്റിയത്. റഫീക്കിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീടിന് സമീപത്തായി ആനയെ കണ്ട റഫീക്ക് ഓടുന്നതിനിടയില്‍ ആന പിടികൂടുകയും തുമ്പികൈകൊണ്ട് പിടിച്ച് കാട്ടിലേക്ക് ചുഴറ്റി എറിയുകയായിരുന്നെന്നാണ് സംഭവം കണ്ട നാട്ടുകാര്‍ പറഞ്ഞത്. ചിറ്റാര്‍, സീതത്തോട് മേഖലകളില്‍ കുറച്ചു നാളുകളായി വന്യജീവി ശല്യം പതിവാണ്.
ഇതിനാല്‍ തന്നെ വന്യജീവികളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും ഒരുവിതത്തിലുള്ള നടപടികളും സ്വീകരിച്ചിരുന്നില്ല.
അതേസമയം കാട്ടാനയുടെ ആക്രമണം നന്നതോടെ വന്‍ പ്രതിഷേധമാണ് നാട്ടുകാര്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന്് സംരക്ഷണത്തിനായി സൗരോര്‍ജ വേലി സ്ഥാപിക്കാമെന്ന ഉറപ്പു ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.