ഫോട്ടോയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ആനയ്‌ക്ക് ക്രൂരമര്‍ദ്ദനം; ഒന്നാം പാപ്പാന്‍ ഒളിവില്‍
കോട്ടയം: ക്ഷേത്രത്തിലെ എഴുന്നളളിപ്പിന് ശേഷം ഫോട്ടോയ്‌ക്ക് വേണ്ടി തലയുയര്‍ത്തി നില്‍ക്കാന്‍ ആനയ്‌ക്ക് നേരെ ക്രൂര മര്‍ദ്ദനം. വടിയുപയോഗിച്ച് ആനയുടെ മുഖത്ത് നിരന്തരം മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. കോട്ടയം പാമ്പാടി സ്വദേശിയുടെ പാമ്പാടി സുന്ദരന്‍ എന്ന ആനയ്‌ക്കാണ് മര്‍ദ്ദനമേറ്റത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തൊട്ടിപ്പാല്‍ ക്ഷേത്രത്തില്‍ വച്ച് മാര്‍ച്ച് 25നാണ് സംഭവമുണ്ടായത്. വനംവകുപ്പ് നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ ഒന്നാംപാപ്പാന്‍ ഇപ്പോള്‍ ഒളിവിലാണ്. കേരളത്തിലെ ആനപ്രേമികള്‍ക്കിടയില്‍ പേരുകേട്ട എഴുന്നളളിപ്പാനയാണ് പാമ്പാടി സുന്ദരന്‍.
ഇതേ ഉടമയുടെ കീഴിലുളള പാമ്പാടി രാജന്‍ എന്ന കൊമ്ബനും പുറനാട്ടുകര ക്ഷേത്രത്തില്‍ തലപൊക്കമത്സരത്തിനിടെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പാപ്പാന്മാരായ പെരുമ്ബാവൂര്‍ സ്വദേശി രജീഷ്, ചാലക്കുടി പോട്ട സ്വദേശി സജീവന്‍ എന്നിവരുടെ പേരില്‍ തൃശൂര്‍ സോഷ്യല്‍ ഫോറസ്‌ട്രി വിഭാഗം കേസെടുത്തിരുന്നു.