അമ്മയുമായി അവിഹിതത്തിലായിരുന്ന വ്യാജ പൂജാരി തരം കിട്ടിയപ്പോൾ പതിനൊന്ന് കാരിയെ പീഡിപ്പിച്ചു.

തിരുവനന്തപുരം / അമ്മയുമായി അവിഹിതത്തിലായിരുന്ന വ്യാജ പൂജാരി തരം കിട്ടിയപ്പോൾ പതിനൊന്ന് വയസ് പ്രായമുള്ള മകളെ പീഡനത്തിരയാക്കി ഒടുവിൽ കുടുങ്ങി. കിളിമാനൂർ സ്റ്റേഷൻ പരിധി യിലെ ഒരു പ്രമുഖ ക്ഷേത്രത്തിൽ വ്യാജപേരിൽ പൂജ നടത്തിവന്ന ശ്യാം എന്ന വ്യാജ പേരിൽ അറിയപ്പെട്ടിരുന്ന കൊല്ലം ആലപ്പാട് വില്ലേജിൽ ചെറിയഴിക്കൽ കക്കാത്തുരത്ത് ഷാൻ നിവാസി ൽ ഷാൻ (37) ആണ് അറസ്റ്റിലായത്.
2018 ൽ നടന്ന സംഭവവുമായി ബന്ധപെട്ടു പോലീസ് തേടി വന്ന ഷാനെ കഴിഞ്ഞ ദിവസമാണ് പോലീസ് പോകുന്നത്. ശ്യാം എന്ന വ്യാജ പേരിൽ പൂജാരിയായി ക്ഷേത്രത്തിൽ എത്തിയ ഷാൻ ക്ഷേത്രത്തിന ടുത്തുള്ള യുവതിയുമായി പരിചയത്തിലാവുക യായിരുന്നു. കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായി ഇയാൾ വീട്ടിൽ പതിവ് സന്ദർശകനായിരുന്നു. യുവതിയുടെ ഭർത്താവ് വീട്ടിലില്ലാത്ത നേരത്ത് വീട്ടിലെത്തുകയും യുവതിയുടെ സഹായത്തോടെ പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് അമ്മയും പൂജാരിയും ചേർന്ന് മകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടി വിവരങ്ങൾ പിതാവിനെ അറിയിച്ചതോടെ ഇരുവരും ചേർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് അന്വേഷണത്തിനിടെ, കോതമംഗലം വടാട്ടുപാറയിൽ നിന്നാണ് ഷാനെ കസ്റ്റഡിയിലെടുക്കുന്നത്. ഈ കാലയളവിൽ വ്യാജ പേരിൽ പൂജാരിയായി ഇയാൾ പല ക്ഷേത്രങ്ങളിലും പൂജ നടത്തി വരികയായിരുന്നു.