Latest NewsNewsWorld
രാജകുടുംബത്തിലെ അനുഭവങ്ങളെക്കുറിച്ച് മേഗന്റെ വെളിപ്പെടുത്തല്‍ ; അന്വേഷിക്കുമെന്ന് എലിസബത്ത് രാജ്ഞി

ലണ്ടന്‍ : ബ്രിട്ടിഷ് രാജകുടുംബത്തിലെ വേര്‍തിരിവുകളെക്കുറിച്ച് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു.
ഓപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തിലാണ് രാജകുടുംബത്തില്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് ഇവര്‍ തുറന്നു പറച്ചില്‍ നടത്തിയത്. രാജകുടുംബാംഗങ്ങളോടൊപ്പമുള്ള ജീവിതം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് ഇവര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങളെകുറിച്ച് പരിശോധിക്കുമെന്നു എലിസബത്ത് രാജ്ഞി അറിയിച്ചു.
അതെ സമയം, മേഗനെക്കുറിച്ച് ഐടിവിയുടെ ‘ഗുഡ് മോണിങ് ബ്രിട്ടന്‍’ പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ അവതാരകന്‍ പിയേഴ്സ് മോര്‍ഗന്‍ പരിപാടിയില്‍നിന്ന് ഒഴിയും.