Kerala NewsLatest News

”താന്‍ മരിച്ചാല്‍ ഉത്തരവാദി ബാലയും കുടുംബവുമെന്നും എലിസബത്ത് ഉദയന്‍”; വിഡിയോ ആശുപത്രി കിടക്കയിൽ നിന്ന്

ചലച്ചിത്രതാരം ബാലക്കെതിരെ ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോ എലിസബത്ത് ഉദയന്‍. ആശുപത്രിയില്‍ നിന്നാണ് ഫേസ്ബുക്കിലൂടെ എലിസബത്ത് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കേസുകളില്‍ കുരുക്കി, മരിക്കുന്നതിന് മുമ്പെങ്കിലും നീതികിട്ടുമോ എന്നാണ് എലിസബത്ത് വിഡിയോയിലൂടെ ചോദിക്കുന്നത്. മാത്രമല്ല, താന്‍ മരിച്ചാല്‍ ഉത്തരവാദി ബാലയും കുടുംബവുമെന്നും എലിസബത്ത് ഉദയന്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് വീഡിയോ പങ്കുവെച്ചത്. മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച നിലയിലാണ് എലിസബത്തുള്ളത്.

https://www.facebook.com/watch/?v=3406914836114912

എനിക്കും കുടുംബത്തിനും എതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തുന്നു. ബാല തന്നെ വിവാഹം കഴിച്ചിട്ടില്ലെന്ന് പ്രചരിപ്പിച്ചു. മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി. എന്നാൽ, അത് അവ​ഗണിക്കപ്പെട്ടു. കാശുള്ളവനും വലിയ നിലയിലുള്ള ആളുകള്‍ക്കുമാണ് നീതി ലഭിക്കുകയുള്ളൂ എന്ന് മനസിലായെന്നും എലിസബത്ത് പറയുന്നുണ്ട്.

Tag: Elizabeth Udayan says if she dies, her daughter and family will be responsible”; Video from hospital bed

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button