CinemaEditor's ChoiceKerala NewsLatest NewsLocal NewsMovieNationalNews

സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും, ആരാധനാലയങ്ങളിൽ ഉത്സവങ്ങൾക്കും കലാപരിപാടികള്‍ക്കും അനുമതി.

തിരുവനന്തപുരം/ സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും. പ്രവേശനം പകുതി സീറ്റുകളില്‍ മാത്രമായിരിക്കും. തിയേറ്ററുകള്‍ തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണിവിമുക്തമാ ക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ തിയേറ്ററുകൾക്കെതിരെ കർശന നടപടിയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ വിവരം അറിയിച്ചത്. തിയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നതാണ്. ബാറുകള്‍ തുറന്നിട്ടും തിയേറ്ററുകള്‍ തുറക്കാത്തതെന്തെന്ന ചോദ്യവുമായി സിനിമ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. തുടർന്നാണ് തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി അറിയിക്കുന്നത്. ആരാധനാലയങ്ങളിലെ ഉത്സവം, കലാപരിപാടികള്‍ എന്നിവക്കും ജനുവരി 5 മുതൽ അനുമതി നൽകിയിട്ടുണ്ട്. ഇൻഡോറിൽ 100ഉം ഔട്ട് ഡോറിൽ 200 പേരെയും പരമാവധി അനുവദിക്കുന്നതാണ്. കായിക പരിശീലനവും നിയന്ത്രണങ്ങളോടെ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button