ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു

കൊച്ചി;കള്ളപ്പണ നിരോധന നിയമപ്രകാരം ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തെ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തിരുന്നു.സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന് ഫണ്ട് കണ്ടെത്താന്‍ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യസൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ മയക്കുമരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്.
കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് ഉള്‍പ്പെട്ട മയക്കുമരുന്ന് റാക്കറ്റ് ബംഗളൂരുവില്‍ പിടിയിലായ ശേഷമുള്ള ചോദ്യം ചെയ്യലില്‍ കെ.ടി റമീസുമായും, ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് മനസ്സിലായി. ബിനീഷ് തന്‍റെ ഹോട്ടല്‍ തുടങ്ങാന്‍ 6 ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്നും അനൂപ് മൊഴി നല്‍കി. പിന്നീട് ബംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത വിവരവും പുറത്ത് വന്നു. എന്നാല്‍ വാര്‍ഷിക റീട്ടേണുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രകമ്പനി കാര്യമന്ത്രാലയം കമ്പനിയുടെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു.