സ്പുട്നിക് വാക്സീന്‍ നിര്‍മ്മിക്കാന്‍ സജ്ജമായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് റഷ്യന്‍ വാക്സീനായ സ്പുട്നിക് വി നിര്‍മ്മിക്കാന്‍ തീരുമാനം. ഇന്ത്യന്‍ വാക്സീന്‍ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതലാണ് വാക്‌സിന്‍ നിര്‍മ്മാണം ആരംഭിക്കുക. റഷ്യന്‍ കോവിഡ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ആര്‍ഡിഐഎഫ് ആണ് ഈ കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.
ഉയര്‍ന്ന ഫലപ്രാപ്തിയും സുരക്ഷയുമുള്ള സ്പുട്നിക് വി വാക്സീന്‍ ലോകത്തിന് തന്നെ ആവശ്യമാണ്. അതിനാല്‍ ആര്‍ഡിഐഎഫുമായി സഹകരിച്ച് സ്പുട്നിക് വാക്സീന്‍ നിര്‍മിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പുനെവാല പറഞ്ഞു.
സ്പുട്നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് (ഡിസിജിഐ) സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതി തേടിയിരുന്നു.ഇതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക വിവരങ്ങള്‍ കൈമാറ്റം ചെയ്തു കൊണ്ടിരിക്കുകയാണ്.
ഇന്ത്യയില്‍ പ്രതിവര്‍ഷം 30 കോടി ഡോസ് വാക്സീന്‍ നിര്‍മ്മിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സീറം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഗമാലേയ സെന്ററില്‍നിന്ന് സെല്‍, വെക്ടര്‍ സാംപിളുകള്‍ എന്നിവ നല്‍കിയെന്നാണ് കമ്പനി വ്യക്തമാക്കിയത്.