കയ്യാങ്കളി കേസ് തുടരണോ? വിധി പറയാന്‍ മാറ്റി;സുപ്രീകോടതി
ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയക്കാരെ മൊത്തത്തില്‍ നാണംകെടുത്തിയ നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി.ആറ് ഇടത് നേതാക്കളുടെയും അപ്പീല്‍ സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യത്തിലാണ് സുപ്രീംകോടതി വാദം കേട്ടത്. സുപ്രധാന വിഷയം ആയതുകൊണ്ടാണ് വിശദമായ വാദം കേട്ടതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
മുന്‍ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ നിയമസഭയിലുണ്ടായ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്താണ് സുപ്രീംകോടതിയില്‍ കേസ് എത്തിയത്.കേസ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചുനിന്നു.എന്നാല്‍ എംഎല്‍എമാര്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് പൊതുതാല്‍പര്യത്തിന് നിരക്കുന്നതോണോയെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.
എംഎല്‍എ സഭയ്ക്കകത്ത് തോക്കുപയോഗിച്ചാല്‍ നടപടിയേടുക്കേണ്ടതു നിയമസഭയാണോയെന്നും കോടതി വിമര്‍ശിച്ചു.ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമനിര്‍മ്മാണ സഭ. അത് എംഎല്‍എമാര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ എന്ത് പൊതുതാല്‍പ്പര്യമാണുള്ളതെന്നും കോടതി ചോദിച്ചു. എന്നാല്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ സ്വഭാവികമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. പ്രോസിക്യൂഷന്‍ നടപടി തുടരാനാകില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.
നിയമസഭയിലെ അക്രമങ്ങള്‍ ക്ഷമിക്കാനാവില്ലെന്ന നിലപാടാണ് കഴിഞ്ഞ തവണ സുപ്രീം കോടതി സ്വീകരിച്ചിരുന്നത്. മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ എംഎല്‍എമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു. കേസില്‍ നോട്ടിസ് അയക്കാനും കോടതി തയാറായിരുന്നില്ല. വാദം കേട്ട കോടതി വിധി പിന്നീട് പറയാന്‍ മാറ്റി.