CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNews
കെ എം ഷാജി എം എൽ എയെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും.

കൊച്ചി / കെ എം ഷാജി എം എൽ എയെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും. ഷാജിയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകും. കണ്ണൂർ അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ എം ഷാജി എം എൽ എ ഇരുപത്തി അഞ്ച് ലക്ഷം കോഴ വാങ്ങിയെന്ന പരാതിയിന്മേൽ ഷാജി നൽകിയ രേഖകളിൽ വ്യക്തത വരുത്താനായിട്ടാണിത്. ചാർട്ടേഡ് അക്കൗണ്ടന്റ് വഴി ഷാജി ഇന്നലെ സമർപ്പിച്ച രേഖകളിലാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്തത ആവശ്യപ്പെട്ടിട്ടുള്ളത്. ഭൂമിയിടപാട്, വീട് നിർമ്മാണത്തിന് ചെലവഴിച്ച പണം, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ കണക്ക് തുടങ്ങിയ കാര്യങ്ങളിലാണ് ഷാജിയോട് കൂടുതൽ രേഖകൾ ആവശ്യപ്പെടും.