international newsLatest News

പറന്നുയർന്നതിന് പിന്നാലെ എൻജിൻ തകരാർ; മെയ്‌ഡേ സന്ദേശം അയച്ച് പെെലറ്റ്

പറന്നുയർന്നതിന് പിന്നാലെ എൻജിൻ തകരാറിലായ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. യുഎസിലെ വാഷിങ്ടൺ ഡള്ളസ് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. യുണൈറ്റഡ് എയർലൈൻസ് നടത്തുന്ന ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവം ജൂലൈ 25-നാണ് സംഭവിച്ചത്.

ജർമ്മനിയിലെ മ്യൂണിക്കിലേക്ക് പുറപ്പെട്ട വിമാനം 5,000 അടി ഉയരത്തിലെത്തിയപ്പോഴാണ് ഇടത് എൻജിൻ പ്രവർത്തനരഹിതമായത്. ഉടൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് മെയ്‌ഡേ സന്ദേശം അയച്ചു. വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിനായി അനുമതി ലഭിച്ചതോടെ നടപടികൾ തുടങ്ങി.

പൂർണമായ ഇന്ധനവുമായി പറന്നുയർന്നതിനാൽ, വിമാനത്താവളത്തിന് ചുറ്റും രണ്ടര മണിക്കൂറോളം ചുറ്റി പറന്ന് ഇന്ധനം കളഞ്ഞതിന് ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഈ സമയത്ത് ഡള്ളസ് വിമാനത്താവളത്തിലെ മറ്റു വിമാനങ്ങളുടെ പറക്കലും ലാൻഡിംഗും നിയന്ത്രിച്ചു. യാത്രക്കാരിൽ ആരും പരിക്കേറ്റിട്ടില്ല.

ബോയിങ് 787 ഡ്രീംലൈനർ വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ കഴിഞ്ഞകാലത്ത് സാങ്കേതിക തകരാറുകളെ തുടർന്ന് തിരിച്ചിറക്കേണ്ടി വന്ന സംഭവങ്ങൾ പലതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 260 പേരുടെ ജീവൻ നഷ്ടപ്പെട്ട അഹമ്മദാബാദ് വിമാനാപകടത്തിലും ഇതേ വിഭാഗത്തിലുള്ള വിമാനമാണ് ഉൾപ്പെട്ടിരുന്നത്.

Tag: Engine failure after takeoff; Pilot sends Mayday message

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button