Kerala NewsLatest News

വിദേശ നിര്‍മിത മദ്യത്തിന്റെ വില കൂട്ടിയ സംഭവം; അന്വേഷണം നടത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂട്ടിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എക്‌സൈസ് വകുപ്പ് മന്ത്രി ബവ്‌കോ സി എം ഡി യോഗേഷ് ഗുപ്തയെ ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. സര്‍ക്കാര്‍ അറിയാതെ എങ്ങനെ വില കൂട്ടിയെന്നും ആഭ്യന്തരമായി തയാറാക്കിയ പട്ടിക എങ്ങനെ പുറത്തായെന്നും ഇത്് ബവ്‌കോ എം ഡി വിശദീകരിക്കേണ്ടിവരും.

വില കൂട്ടിയ നിര്‍ദേശം അബദ്ധത്തിലാണ് പുറത്തിറങ്ങിയതെന്നാണ് ഐ ടി വിഭാഗം നല്‍കിയ റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് പുതിയ വില വിവരപ്പട്ടിക വില്‍പന കേന്ദ്രങ്ങളിലെത്തിയത്. ഉച്ചയോടെ പുതിയ വിലയ്ക്ക് വില്‍പന തുടങ്ങിയിരുന്നു. ഉയര്‍ന്ന വിലയിലുള്ള മദ്യ വില്‍പന സി എം ഡിയുടേയും എക്‌സൈസ് വകുപ്പിന്റേയും ശ്രദ്ധയില്‍പെട്ടതോടെ ഉത്തരവ് പിന്‍വലിക്കുകയും വില കൂട്ടിയിട്ടില്ലെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുകയും ചെയ്തു.

പുതിയ വില വിവരപ്പട്ടിക വില്‍പന കേന്ദ്രങ്ങളിലേക്ക് അയക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും പുതിയ വില അംഗീകരിച്ചിട്ടില്ലെന്നുമാണ് ഡി എം ഡിയുടെ നിലപാട്. അതേസമയം വില വിലരപ്പട്ടിക തയാറാക്കിയത് എന്തിനാണെന്ന് ഡി എം ഡി വിശദീകരിക്കേണ്ടിവരും. മദ്യത്തിന്റെ വെയര്‍ ഹൗസ് ലാഭ വിഹിതം 14 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

ഉത്തരവ് പിന്‍വലിക്കുന്നതിനു മുമ്പ് ഉപഭോക്താക്കളില്‍ നിന്ന് പുതുക്കിയ വിലയാണ് ഈടാക്കിയിരുന്നത്. വിദേശ നിര്‍മിത മദ്യത്തിന്റെ വില 450 രൂപ മുതല്‍ മുകളിലേക്കാണ് കൂട്ടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button