Kerala NewsLatest NewsNews

അന്ന് സ്പീക്കറുടെ കസേര തള്ളിയിടാന്‍ എന്തൊരാവേശം, ഇന്ന് കേസ് ഭയന്ന് നിയമപോരാട്ടം

കൊച്ചി: നിയസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി മന്ത്രി ഇ.പി ജയരാജന്‍. നിയമ പോരാട്ടം തുടരുമെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘നിയമപോരാട്ടം തുടരും. വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകും. ജയിലില്‍ കിടക്കേണ്ടി വന്നാല്‍ കിടക്കും,’ ജയരാജന്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞത്. കെ.ടി. ജലിലീല്‍, ഇ.പി. ജയരാജന്‍ അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് കെ.എം. മാണിക്കെതിരായി ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്നാണ് നിയമസഭയില്‍ അദ്ദേഹം ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ പ്രതിഷേധം അരങ്ങേറിയത്. കൈയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കുന്നത് അടക്കമുള്ള സംഭവങ്ങളും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിരുന്നു.

അന്നത്തെ എംഎല്‍എമാരായിരുന്ന കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, വി. ശിവന്‍കുട്ടി, സി.കെ. സദാശിവന്‍ എന്നിവരടക്കം പ്രതിപക്ഷത്തെ ആറ് പേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം. ഇതുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ നടപടി ആരംഭിച്ചതിനിടയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യം തള്ളിയ സാഹചര്യത്തില്‍ മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍ തുടങ്ങിയവരടക്കമുള്ളവര്‍ വിചാരണ നേരിടേണ്ടിവരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button