ആറുവർഷത്തെ ഇടവേള കഴിഞ്ഞ് അഭിനയരംഗത്തേയ്‍ക്ക് മടങ്ങിയെത്തി ഗൗതമി നായർ

സെക്കൻഡ് ഷോ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ഗൗതമി നായർ. ഇപോഴിതാ ആറുവർഷത്തെ ഇടവേള കഴിഞ്ഞ് അഭിനയരംഗത്തേയ്‍ക്ക് മടങ്ങിയെത്തുകയാണ് ഗൗതമി നായർ. മേരി ആവാസ് സുനോ എന്ന സിനിമയിലാണ് ഗൗതമി നായർ അഭിനയിക്കുന്നത്. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. തന്റെ ഭർത്താവ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമയ്‍ക്ക് വേണ്ടിയും അടുത്തിടെ ഗൗതമി നായർ പ്രവർത്തിച്ചിരുന്നു. സിനിമയും ഉടൻ റീലീസ് ചെയ്യുമെന്നാണ് വാർത്ത.
മഞ്‍ജു വാര്യരാണ് മേരി ആവാസ് സുനോയിലെ പ്രധാന ഒരു കഥാപാത്രം ചെയ്യുന്നത്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ജയസൂര്യയാണ് നായകൻ. ശിവദയാണ് സിനിമയിലെ മറ്റൊരു നായിക. ജോണി ആന്റണി, സുധീർ കരമന, എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്‍മീരിലുമാണ് ഷൂട്ടിങ്.
സംഗീതം എം ജയചന്ദ്രൻ, വരികൾ ബി കെ ഹരി നാരായണൻ, സൗണ്ട് ഡിസൈൻ – അരുൺ വർമ്മ , ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്.