തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രിയിൽ തീപിടുത്തം; രോഗികളെ മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രിയിൽ തീപിടുത്തം. ആശുപ്രതി കാന്റീനിൽ നിന്നാണ് തീ പടർന്നത്. ആശുപത്രിക്കുള്ളിൽ പുക പടർന്നതോടെ അത്യാഹിത വിഭാഗത്തിലെ രോഗികളെ മാറ്റി.
തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. ആളപായമില്ലൈന്നാണ് സൂചന. ആശുപ്രതിക്ക് ഉളളിൽ കനത്ത പുക ഉയർന്നത് പരിബഭ്രാന്തി സൃഷ്ടിച്ചു. ശസ്ത്രക്രിയ അടക്കം കഴിഞ്ഞ രോഗികൾ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.
രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് ആശുപത്രിക്ക് പിൻഭാഗത്തുള്ള കാന്റീനിൽ തീപിടിത്തമുണ്ടായത്. തീ പടർന്നില്ലെങ്കിലും പുക ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലേക്ക് പടരുകയായിരുന്നു. ഇതോടെയാണ് അത്യാഹിത വിഭാഗത്തിലെ രോഗികളെ ഒഴിപ്പിച്ചത്. ആംബുലൻസ് എത്തിച്ച് ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതര അസുഖമുളള രോഗികളെയാണ് ഒഴിപ്പിച്ചത്.സംഭവത്തെക്കുറിച്ച് അന്വേഷിച്ചാലെ തീപിടിത്തം എങ്ങനെയുണ്ടായെന്ന് വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.