വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് യുവതിയെ ഒരു വർഷക്കാലമായി പീഡിപ്പിച്ച കേസിൽ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ അഡീഷണല്‍ എസ്ഐ ബാബു മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്തു.

യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ അഡീഷണല്‍ എസ്ഐ ബാബു മാത്യുവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മുളന്തുരുത്തി പൊലീസാണ് ബാബു മാത്യുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
മുളന്തുരുത്തി സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോൾ യുവതിയുമായി അടുപ്പത്തിലാവുകയും തുടർച്ചയായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. ബാബു മാത്യുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവതി സ്റ്റേഷനിലെത്തി പണം അടയ്ക്കാം എന്ന് അറിയിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയപ്പോൾ ബാബു മാത്യു യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ ചെള്ളുകയായിരുന്നു. തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചു. വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായി പീഡിപ്പിച്ചു വരുന്നതായി യുവതി നൽകിയ പരാതിയിൽ പറയുന്നു.