എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട വ്യാജ പട്ടയം,കോടതിക്ക് റിപ്പോർട്ട്

കൊച്ചി / എറാണാകുളം – അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമി വിൽപ്പനയുമായിൽ വ്യാജ പട്ടയം ഉണ്ടാക്കിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. തൃക്കാക്കരയിലെ ഭൂമി വിൽപ്പന ഇടപാടിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തണമെന്ന് കേസന്വേഷണം നടത്തിയ പോലീസ് ആണ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തണമെന്ന് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു. പട്ടയ രേഖയുമായി ബന്ധപ്പെട്ട ഫയലുകൾ റവന്യൂ ഓഫീസിൽ കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ ഇതൊരു വ്യാജ പട്ടയം ആണെന്ന സംശയം നിലനിൽക്കുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തേണ്ടതാണെന്ന് പൊലീസ് കോടതിയെ ബോധിപ്പിക്കുകയായിരുന്നു.
വാഴക്കാല വില്ലേജിൽ ബ്ലോക്ക് നമ്പർ എട്ടിൽ 407/1 എന്ന സർവ്വേ നമ്പറിൽപ്പെട്ട സ്ഥലത്ത് ഏഴ് പേർക്ക് 74 സെന്റ് ഭൂമി മുറിച്ച് വിൽപ്പന നടത്തിയതിൽ, ഭൂമി വിൽപ്പന നടത്താൻ ഉപയോഗിച്ച രേഖകൾ വ്യാജമാണെന്നായിരുന്നു ആരോപണം ഉണ്ടായിരുന്നത്.
