ഉത്തർ പ്രദേശിൽ വിവിധ വകുപ്പുകളിലും കോർപറേഷനുകളിലും സമരങ്ങൾ തടയാൻ എസ്മ പ്രഖ്യാപിച്ചു.

ലക്നൗ / ഉത്തർ പ്രദേശിൽ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലും കോർപറേഷനുകളിലും ആറുമാസത്തേക്ക് സമരങ്ങൾ തടയുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എസ്മ പ്രഖ്യാപിച്ചു. 2021 മെയ് വരെയാണ് സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേലിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് മുഖ്യമന്ത്രി എസ്മ പ്രഖ്യാപിച്ചതായി അറിയിച്ചിരിക്കുന്നത്. എസ്മ ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവോ 1000 രൂപ പിഴയോ അല്ലെങ്കിൽ ഇതു രണ്ടുമോ ശിക്ഷ ലാഭിക്കാം.
അതേസമയം, ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവിൽ നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വേണ്ടത്ര മുൻ കരുതലുകൾ സ്വീകരിച്ചിട്ടും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലക്‌നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മാത്രമല്ല, ജില്ലാ അധികൃതരെ മുൻകൂറായി അറിയിക്കാതെ ഒരു പരിപാടിക്കും അനുമതി ലഭിക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുകയാണ്.