CinemaCovidCrimeKerala NewsLatest NewsLaw,MovieNews

നടിയെ അക്രമിച്ച കേസ്; കാവ്യയെ ഇന്നും ക്രോസ് വിസ്താരം ചെയ്യും.

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടി കാവ്യ മാധവന്‍ കൂറുമാറിയതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരം തുടരുകയാണ്. 34-ാം സാക്ഷിയായ നടി കഴിഞ്ഞ ദിവസത്തെ വിചാരണയിലാണ് കൂറുമാറിയത്.

ഇതേ തുടര്‍ന്ന് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് കേസില്‍ സ്വാധീനിക്കുന്ന മൊഴിയാണ് കാവ്യയുടേത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ വച്ച് നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് കേസില്‍ കാവ്യയെ സാക്ഷിയാക്കിയിരുന്നത്. എന്നാല്‍ കാവ്യ ഇപ്പോള്‍ കൂറുമാറിയിരിക്കുകയാണ് കൊച്ചിയില്‍ നടി അക്രമണത്തിനിരയായത് 2017 ഫെബ്രുവരിയിലായിരുന്നു. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. അതേസമയം കേസിലെ വിചാരണ പോലും വേഗത്തില്‍ നടക്കുന്നില്ല. തുടര്‍ന്ന് കേസില്‍ 2021 ആഗറ്റില്‍ നടപടി പൂര്‍ത്തിയാക്കാനായി സുപ്രീംകോടതി വിചാരണ കോടതിയോട് നിര്‍ദേശിച്ചിരുന്നു. ആറ് മാസ കാലാവധിയായിരുന്നു സുപ്രീംകോടതി അനുവദിച്ചത്.

എന്നാല്‍ കേസില്‍ മുന്നൂറിലധികം സാക്ഷികളാണ് ഉള്ളത്. ഇതില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായത്. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വിചാരണ വേഗത്തില്‍ നടക്കുന്നില്ലെന്ന് കാണിച്ച് വിചാരണ കോടതി സുപ്രീംകോടതിയോട് ആറ് മാസ സമയം കൂടി ചോദിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് സാക്ഷി വിസ്താരത്തിനായി കാവ്യ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button