CinemaLife StyleMovieUncategorized

റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ? നിങ്ങൾ ഇത് പറഞ്ഞുകൊടുക്കാൻ നിൽക്കേണ്ട…. തന്റെ ഫോട്ടോയെ വിമർശിച്ചവർക്ക് തക്ക മറുപടി നൽകി എസ്തർ

അല്ലേലും നമ്മുടെ സമൂഹ മാധ്യമങ്ങളുടെ ഒരു പ്രത്യേകതയാണല്ലോ ഈ സദാചാരം പറച്ചിലും പിന്നെ കുറെ ആങ്ങളമാരും. ഫ്രീയായിട്ട് നിരവധി ആങ്ങിളമാരെ കിട്ടുന്ന സ്ഥലം. ഇപ്പോൾ അത്തരം ഒരു സംഭവം ആണ് ചർച്ചവിഷം ആയിരിക്കുന്നത്. ബാലതാരമായി എത്തി ഇപ്പോൾ നടിയായി മാറിയ എസ്‍തറിന്റെ ഫോട്ടോയ്‍ക്ക് വന്ന ഒരു കമന്റിന് താരം മറുപടി പറഞ്ഞതാണ് ചർച്ച. എസ്‍തർ തന്നെയായിരുന്നു തന്റെ ഫോട്ടോ ഷെയർ ചെയ്‍തതും വിമർശിച്ചയാൾക്ക് തക്ക മറുപടി നൽകിയതും.

കൂട്ടുകാർക്കൊപ്പം ബംഗ്ലൂരിൽ നിന്ന് എടുത്ത ഫോട്ടോയായിരുന്നു എസ്‍തർ പങ്കുവെച്ചത്. എസ്‍തറിന് ആശംസകളുമായി ഒട്ടേറെ പേർ രംഗത്ത് എത്തിയിരുന്നു. എസ്‍തറിനെ അഭിനന്ദിക്കുകയായിരുന്നു ഒട്ടേറെ പേർ. ചിലർ മോശം കമന്റുമായി എത്തി. ഹിന്ദി സിനിമയിൽ അഭിനയിക്കാനുള്ള യോഗ്യതയായി, ഇനി ഇംഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം എന്നായിരുന്നു കമന്റ്. ഇതിന് മികച്ച മറുപടി തന്നെ എസ്‍തർ അനിലും നൽകി.

എന്റെ യോഗ്യത നിശ്ചയിക്കാൻ സാർ ആരാണ് എന്നായിരുന്നു എസ്‍തറിന്റെ മറുപടി.

റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ എന്ന് ദൃശ്യം 2വിനെ സൂചിപ്പിച്ചുള്ള കമന്റിന് നിങ്ങൾ ഇത് പറഞ്ഞുകൊടുക്കാൻ നിൽക്കേണ്ട എന്നായിരുന്നു എസ്‍തറിന്റെ മറുപടി. ദൃശ്യം 2 എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് എസ്‍തർ. ബാലതാരമായി വന്ന് വെള്ളിത്തിരയിൽ മുന്നേറുകയാണ് നടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button