CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

യുകെയിൽ പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് നിയന്ത്രണാതീതം, യുകെയിൽനിന്നുള്ള വിമാനങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങൾ വിലക്കേർപ്പെടുത്തുന്നു.

ലണ്ടൻ /യുകെയിൽ പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന മുന്നറിയിപ്പിനു പിറകെ യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തി തുടങ്ങി. യുകെയിൽനിന്നുള്ള എല്ലാ പാസഞ്ചർ വിമാനങ്ങളും ഞായറാഴ്ച മുതൽ നെതർലൻഡ് നിരോധിച്ചു. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക എന്നിവി‌ടങ്ങളിൽനിന്നുള്ള വിമാനങ്ങൾക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്നു ജർമനിയും അറിയിച്ചിരിക്കുകയാ ണ്. ജനുവരി 1 വരെയാണു നെതർലൻഡിന്റെ വിമാന നിരോധനം. ബ്രിട്ടനിൽനിന്നുള്ള വിമാന, ട്രെയിൻ സർവീസുകൾ ഞായറാഴ്ച അർധരാത്രി മുതൽ അയൽരാജ്യമായ ബെൽജിയം നിർത്തി വെച്ചു. ബ്രിട്ടിഷുകാർ അവരുടെ ക്രിസ്മസ് പദ്ധതികൾ റദ്ദാക്കി വീട്ടിൽത്തന്നെ തുടരേണ്ടിവരുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസണും, സ്ഥിതി ഗുരുതരമാണെന്നു ‌യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്കും പറഞ്ഞിട്ടുണ്ട്. രാജ്യത്ത് അതിവേഗം പടരുന്ന പുതിയതരം കൊറോണ വൈറസുണ്ടെന്നു കഴിഞ്ഞദിവസമാണു ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ടെത്തലുകൾ ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്. ബ്രിട്ടനിൽ കോവിഡ് കേസുകളും ആശുപത്രി വാസവും കൂടിയിരിക്കുകയാണ്. പുതിയ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന്റെ ഫലമായാണു രോഗം കൂടുന്നത് എന്നാണു വിദഗ്ധർ പറയുന്നത്. അതേസമയം,പുതിയ വൈറസ് ഉയർന്ന മരണനിരക്കിനു കാരണമാകും എന്നതിനോ വാക്സീനുകളെയും ചികിത്സകളെയും ബാധിക്കും എന്നതിനോ നിലവിൽ ഒരു തെളിവുകളും ഉണ്ടായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button