വ്യാപാരികളോടും സിനിമക്കാരോടും സര്‍ക്കാറിന് വിരോധമില്ല -സജി ചെറിയാന്
തിരുവനന്തപുരം: വ്യാപാരികളോടും സിനിമക്കാരോടും സര്‍ക്കാറിന് വിരോധമില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കും. ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.
തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമകള്‍ അവിടെ ചിത്രീകരിക്കട്ടെയെന്നും സജി ചെറിയാന് പറഞ്ഞു. നേരത്തെ ആറോളം മലയാള സിനിമകളുടെ ചിത്രീകരണം കേരളത്തില്‍ നിന്ന് മാറ്റിയിരുന്നു. സംസ്ഥാനത്തെ കോവിഡ് നിന്ത്രണങ്ങളില്‍ സിനിമ ചിത്രീകരണത്തിന് ഇളവ് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഷൂട്ടിങ് മാറ്റിയത്.
മോഹന്‍ലാല്‍ നായകനാവുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണവും ഇത്തരത്തില്‍ തെലങ്കാനയിലേക്ക് മാറ്റിയിരുന്നു. ലോക്ഡൗണിന് ശേഷം സിരീയല്‍ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും സിനിമ ഷൂട്ടിങ് അനുവദിച്ചിരുന്നില്ല.