Kerala NewsLatest NewsUncategorized

പെട്രോൾ വിലവർധന: പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന്​ ഹർജി

കൊച്ചി: പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിക്കുകീഴിൽ കൊണ്ടുവരണമെന്ന്​ ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി. ഡീസലിന്റെയും പെ​ട്രോളിന്റെയും വില ദിവസവും കുതിച്ചുകയറുന്ന അവസ്ഥ ഒഴിവാക്കാൻ ഇവക്ക്​ ജി.എസ്​.ടി നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ കേരള പ്രദേശ് ഗാന്ധിദർശൻ വേദി ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാറാണ്​ ഹർജി നൽകിയിരിക്കുന്നത്​.

രാജ്യാന്തര വിപണിയിലെ വിലക്കനുസരിച്ചാണ് ഇന്ധനങ്ങളുടെ വിലവർധനയെന്ന് പറയുമ്പോഴും തെരഞ്ഞെടുപ്പുസമയത്ത്​ വില നിയന്ത്രിച്ചുനിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക്​ കഴിയുന്നുണ്ട്​. ജി.എസ്.ടി പരിധിക്കുകീഴിൽ കൊണ്ടുവരുന്നതോടെ ഇന്ധനവില നിയന്ത്രിക്കാനാവും. ഇന്ധനത്തിന്​ വിൽപന നികുതി, അധിക നികുതി, സെസ് തുടങ്ങിയവ ചുമത്തുന്നതിൽനിന്ന് സംസ്ഥാന സർക്കാറിനെ തടയണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button