Latest NewsLaw,NationalNewsPolitics

‘ഹലോ ചില്‍ഡ്രന്‍; കേരളത്തിലെ കുരുന്നുകള്‍ക്ക് ആശംസ നേര്‍ന്ന് രാഹുലും സോണിയയും

മലപ്പുറം: 75-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷത്തിലാണ് രാജ്യം. സ്വാതന്ത്ര്യ ദിനത്തില്‍ മലപ്പുറം കരുവാരകുണ്ട് ദാറുന്നജാത്ത് ഓര്‍ഫനേജ് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അക്ഷരമരായി കാത്തിരിക്കുകയായിരുന്നു എന്താണ് ഞങ്ങളുടെ സ്വന്തം എംപി ഞങ്ങളോട് പറയുക എന്ന്.

വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. വയനാട് എം.പി രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. ഇപ്പോഴത്തെ എം.പി അതില്ലെല്ലാം ഉപരി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി വിജയിച്ച തങ്ങളുടെ പ്രീയപ്പെട്ട ചാചാജി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകന്‍ തങ്ങള്‍ ആശംസകള്‍ നേരുന്നു.

അവകാശത്തെ കുറിച്ചും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും എല്ലാം പറഞ്ഞു തരുന്നു. പുസ്തകങ്ങളില്‍ നിന്നും അധ്യാപകരില്‍ നിന്നും കേട്ടറിയുന്നതിലും കൂടുതല്‍ വിശ്വാസ്യതയിലൂടെ രാഹുലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കാത്തിരുന്നു കുട്ടികള്‍. അതിനിടയില്‍ അപ്രതീക്ഷിതമായി ഒരു വിളി ”ഹലോ ചില്‍ഡ്രന്‍ എന്ന് കുട്ടികള്‍ ആശ്ചര്യത്തോടെ നോക്കി നിന്നു. അത് സോണിയ ഗാന്ധിയായിരുന്നു.

മകനോടൊപ്പം കേരളത്തിലെ കുട്ടികള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ പറയാനെത്തിയതാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എല്ലാം നിങ്ങളിലാണ് തുടങ്ങുന്നത്. മറ്റുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റമാണ് പ്രധാനം. അത് നന്നായാല്‍ ബാക്കിയെല്ലാം പിന്നാലെ വരും ഇതായിരുന്നു വിദ്യാര്‍ത്ഥികളോടുള്ള സോണിയ ഗാന്ധിയുടെ സന്ദേശം.

പിന്നെ രാജ്യ സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മഹത്വവും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാനും സോണിയ ഗാന്ധി മറന്നില്ല. സ്വാതന്ത്ര്യ ദിനത്തില്‍ പലരും ആശംസകളുമായി വന്നിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഒരുമിച്ചെത്തി തങ്ങള്‍ക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നതില്‍ അതിയായ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍.

അതേസമയം രാഹുല്‍ ഗാന്ധി എം.പി മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് വയനാട്ടില്‍ വന്നിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രാഹുല്‍ ഇതാദ്യമായാണ് കേരളത്തിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button