കേസിൽ കുടുങ്ങിയ വാഹനങ്ങൾഎക്സെെസ് നേരിട്ട് ലേലം ചെയ്യും; ആഗസ്റ്റ് 11 മുതൽ 21വരെ വിവിധ ജില്ലകളിൽ പൊതു ലേലം
കേന്ദ്ര സർക്കാരിനു കീഴിലുള്ള മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷൻ (എംഎസ്ടിസി) വഴി ഇ ലേലത്തിൽ വിറ്റുപോകാത്ത വാഹനങ്ങൾ പൊതുലേലം വഴി വിൽക്കാൻ എക്സെെസ് വകുപ്പിനു സർക്കാർ അനുമതി നൽകി. അബ്കാരി കേസിലെ 904 വാഹനങ്ങളും ലഹരികേസിലെ 477 വാഹനങ്ങളുമാണ് ആഗസ്റ്റ് 11 മുതൽ 21വരെ വിവിധ ജില്ലകളിലായി ലേലത്തിന് വയ്ക്കുക.
കഴിഞ്ഞ ജനുവരി വരെ 8362 വാഹനങ്ങൾ ലേലം ചെയ്യാനായി എക്സെെസിന്റെ പക്കൽ ശേഷിക്കുന്നുണ്ട്. ഇവയിൽ മുൻപ് എംഎസ്ടിസി വഴി ഇ ലേലത്തിന് ശ്രമിച്ചിട്ടും കഴിയാതെ വന്ന വാഹനങ്ങളാണ് പൊതുലേലത്തിലൂടെ വിൽക്കാൻ അനുമതി. എംഎസ്ടിസി വഴിയുള്ള ലേലം ഫലപ്രദമല്ലെന്നും വാഹനങ്ങൾ വാഹനങ്ങൾ സൂക്ഷിക്കുന്നതു ബുദ്ധിമുട്ടും വരുമാന നഷ്ടവുമുണ്ടാക്കുന്നെന്നും വിലയിരുത്തിയാണ് പൊതുലേലത്തിനുള്ള തീരുമാനം. ഇക്കാര്യം പരിശോധിച്ച സമിതി ഓരോ മാസവും പൊതുലേലം നടത്താനാണു ശുപാർശ ചെയ്തത്.
ആഗസ്റ്റിലെ ലേല തീയതിയും ജില്ലയും
തിരുവനന്തപുരം, മലപ്പുറം (11ന്)
കൊല്ലം , കണ്ണൂർ (12ന്)
പത്തനംതിട്ട(13)
ഇടുക്കി, വയനാട് (14)
കോട്ടയം, കാസർഗോഡ് (16)
എറണാകുളം (18)
തൃശൂർ (19)
പാലക്കാട് (20)
ആലപ്പുഴ, കോഴിക്കോട് (21)
Tag: EXCESS will directly auction the vehicles involved in the case; Public auction in various districts from August 11 to 21