Local News

വനത്തിൽ സൂക്ഷിച്ചു ലഹരി ഗുളികകൾ കണ്ടെടുത്തു

വയനാട്; വനത്തിൽ സൂക്ഷിച്ചു വെച്ച നിലയിൽ ലഹരി ഗുളികകൾ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ 11.30നാണ് ചെക്ക് പോസ്റ്റിന് സമീപത്ത് വനത്തിൽ രഹസ്യമായി സൂക്ഷിച്ചു വെച്ച നിലയിൽ മാരക മയക്കുമരുന്നായ 308 എണ്ണം ( 242 ഗ്രാം) സ്പാ സ്മോ പ്രോക്സി വോൺ പ്ളസ് ഗുളികകൾ കണ്ടെടുത്തത്. ചെക്ക് പോസ്റ്റിൽ വാഹന പരിശോധന കർശനമാക്കിയതിനെ തുടർന്ന് കടത്താൻ സാധിക്കാതെ ഒളിച്ചു വെച്ചതാകാമെന്ന് കരുതുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി കേസ്സുകളിലായി 3500 കിലോഗ്രാമിലധികം നിരോധിത പുകയില ഉല്പന്നങ്ങൾ 76 ലക്ഷം രൂപയുടെ കുഴൽപണം ,നിരവധി വാഹനങ്ങൾ എന്നിവ എക്സൈസ് പരിശോധനയിൽ പിടികൂടിയിരുന്നു.

മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ.വി.കെ. മണികണ്ഠൻ പ്രിവന്റീവ് ഓഫിസർമാരായ എം.ബി.ഹരിദാസ്, അജയകുമാർസി ഇ ഒ മാരായ അമൽദേവ് ,സുരേഷ്.സി എന്നിവർ ചേർന്നാണ് ടീ ഒളിച്ചു വെച്ച ലഹരി ഗുളികകൾ കണ്ടെടുത്തത് .ഈ ഗുളികകൾ 5 ഗ്രാം കൈവശം വെച്ചാൽ തന്നെ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് .272 ഗ്രാം തൂക്കമുള്ള ടി ഗുളികകൾ ബന്തവസ്സിൽ എടുത്ത് എൻ .ഡി.പി. എസ്. നിയമപ്രകാരം ‘ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button