ഇന്ത്യയിൽ കൊവിഡ് രോഗ ബാധിതർ 21 ലക്ഷത്തിലേക്ക്.

ഇന്ത്യയിൽ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്. രാജ്യത്തെ വൈറസ് ബാധിതർ 20,88,611 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 61,537 പേർക്കു കൂടി രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് 60,000ലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.
തുടർച്ചയായി പത്താം ദിവസമാണ് അമ്പതിനായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. 24 മണിക്കൂറിൽ 933 പേർ കൂടി രാജ്യത്ത് മരിച്ചു. ഇതോടെ മൊത്തം കൊവിഡ് മരണം 42,518 ആയി.
രോഗമുക്തരായവർ 14,27,005 ആയി ഉയർന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 68.32 ശതമാനമാണ് രാജ്യത്തെ റിക്കവറി നിരക്ക്. രാജ്യത്ത് 6,19,088 പേരാണ് ഇപ്പോൾ കൊവിഡ് ചികിത്സയിലുള്ളത്. 5,98,778 സാംപിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. 2.33 കോടിയിലേറെ സാംപിളുകൾ ഇതുവരെ രാജ്യത്തു പരിശോധന നടത്തി.
മഹാരാഷ്ട്രയിൽ മൊത്തം രോഗബാധിതർ 4.90 ലക്ഷം പിന്നിരിക്കുകയാണ്. ഇവരിൽ 3.27 ലക്ഷം പേർ രോഗമുക്തരായി. സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 17,092 ആയി. തമിഴ്നാട്ടിലെ വൈറസ് ബാധിതർ 2.85 ലക്ഷത്തിലെത്തി. 2.27 ലക്ഷം പേർ രോഗമുക്തർ ആയി. മരണസംഖ്യ 4,690 ആണ്. ആന്ധ്രയിലും വൈറസ്ബാധിതർ രണ്ടുലക്ഷം കവിഞ്ഞു. അവസാന കണക്കുപ്രകാരം 2,06,960. രോഗമുക്തർ 1,20,464 ആണ്. 1842 പേർ ഇതുവരെ മരണപെട്ടു.പശ്ചിമ ബംഗാളിൽ മൊത്തം രോഗബാധിതർ 90,000ന് അടുത്തെത്തി. 63,000ലേറെ പേരാണ് രോഗമുക്തരായത്. മരണസംഖ്യ 1954. ഗുജറാത്തിലെ ഇതുവരെയുള്ള കൊവിഡ് മരണം 2606. സംസ്ഥാനത്ത് 68,885 രോഗബാധിതർ.
കർണാടകയിലെ വൈറസ്ബാധിതർ 1.64 ലക്ഷം കവിഞ്ഞിരിക്കുകയാണ്. 84,232 പേർ രോഗമുക്തരായി. മരണസംഖ്യ 2998 ആണ്.. ഡൽഹിയിൽ 1.42 ലക്ഷവും ഉത്തർപ്രദേശിൽ 1.13 ലക്ഷവും രോഗബാധിതരാണുള്ളത്. യുപിയിൽ 66,834 പേരും,ഡൽഹിയിൽ 1,28,232 പേരും രോഗമുക്തരായി. 4082 പേരാണു ഡൽഹിയിൽ ഇതുവരെ മരണപ്പെട്ടത്. യുപിയിൽ 1981 പേരും മരണപെട്ടു.