Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

വിജയത്തിന് പിതൃത്വം വഹിക്കാന്‍​ ഒരുപാട് തന്തമാരുണ്ടാകും, പരാജയം എപ്പോഴും അനാഥമായിരിക്കും, പരാജയത്തിന്‍റെ ഉത്തരവാദിത്തം മുല്ലപ്പള്ളി ഏറ്റെടുത്തു.

തിരുവനന്തപുരം/ തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസ്ഏ റ്റുവാങ്ങിയ പരാജയത്തിന്‍റെ ഉത്തരവാദിത്തം കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഏറ്റെടുത്തു. വിജയത്തിന് പിതൃത്വം വഹിക്കാന്‍​ ഒരുപാട് തന്തമാരുണ്ടാകും.പരാജയം എപ്പോഴും അനാഥമായിരിക്കും.ലോക്സഭയില്‍ 20 ൽ 19 നേടിയപ്പോൾ എനിക്കാരും പൂച്ചെണ്ട്​ തന്നിട്ടില്ല. എന്നിട്ടും ഇപ്പോള്‍ പരാജയം ഉണ്ടായപ്പോള്‍ അതിന്‍റെ പൂർണ ഉത്തരവാദിത്വം കെ.പി.സി.സി പ്രസിഡൻറ്​ എന്ന നിലയിൽ താൻ ഏൽക്കുന്നു. മുല്ലപ്പള്ളി പറഞ്ഞു. വീഴ്‌ചകൾ സംഭവിച്ചുവെന്നും അതില്‍ നിന്ന് പാഠം ഉൾക്കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിയുമെന്ന ശുഭാപ്‌തിവിശ്വാസം പാർട്ടിക്ക് ഉണ്ടെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ പറഞ്ഞു. തന്‍റെ പ്രവർത്തനങ്ങൾ തുറന്ന പുസ്തകമാണ്. പക്ഷേ മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. മാനിനെ ചെന്നായക്കൂട്ടം ആക്രമിച്ചതുപോലെയാണ് മാധ്യമങ്ങള്‍ ക്രൂരമായി എന്നെ ആക്രമിച്ചത്. താനെന്ത് തെറ്റാണ് ചെയ‌്തത്. മുല്ലപ്പള്ളി ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button