GulfLatest News
പ്രവാസി മലയാളി കോവിഡ് ബാധിച്ച് റിയാദില്‍ മരണപ്പെട്ടു

റിയാദ് : കൊവിഡ് ബാധിച്ചു മലയാളി സൗദിയിലെ റിയാദില്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പള്ളിനട സ്വദേശി എടശേരി വീട്ടില്‍ അബ്ദുല്‍ റഷീദ് (66) ആണ് മരിച്ചത്. 15 ദിവസത്തോളമായി റിയാദിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 11.30ന് മരിച്ചു.42 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം ടാക്‌സി ഡ്രൈവറാണ്. ഒരേ ടാക്‌സി കമ്പനിയിലാണ് 42 വര്‍ഷവും ജോലി ചെയ്തിരുന്നത്. ഭാര്യയും രണ്ടു മക്കളുമുണ്ട്.
മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ക്ക് സിദ്ദീഖ് തുവൂര്‍, അബ്ദുല്‍ മജീദ്, സുഫിയാന്‍ ചൂരപ്പുലാന്‍, കബീര്‍ വൈലത്തൂര്‍, സിദ്ദീഖ് നെടുേങ്ങാട്ടൂര്‍ തുടങ്ങിയ കെ.എം.സി.സി പ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകനായ സുലൈമാന്‍ വിഴിഞ്ഞവും രംഗത്തുണ്ട്.