പ്രവാസി ധനസഹായം ; രേഖകൾ പുനർ സമർപ്പിക്കാം.

ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തുകയും ലോക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്ത പ്രവാസികൾക്ക് നൽകുന്ന 5000 രൂപയുടെ ധനസഹായത്തിനു അപേക്ഷിക്കുകയും തുക ലഭിക്കാതെ വരികയും ചെയ്തവർക്ക് വീണ്ടും അവസരം. രേഖകളിലെ തകരാറ് പരിഹരിച്ച് വീണ്ടും സമർപ്പിക്കാം. www.norkaroots.org വൈബ്സൈറ്റിലെ Covid Support എന്ന ലിങ്കിൽ കയറി തിരുത്തലുകൾ വരുത്തുക എന്ന ഒപ്ഷനിൽ പോയി ആദ്യം തവണ ലഭിച്ച രജിസ്ട്രഷൻ നമ്പരും പാസ്പോർട്ട് നമ്പരും രേഖപ്പെടുത്തി വാലിഡേറ്റ് എന്ന ഒപ്ഷൻ നൽകുക. അപ്പോൾ രേഖയുമായി ബന്ധപ്പെട്ട നിലവിലെ സ്റ്റാറ്റസ് അറിയാം.
എന്നാൽ അനുബന്ധ രേഖകൾ സമർപ്പിക്കാൻ നോർക്കയിൽ നിന്ന് എസ്.എം.എസ്.സന്ദേശം ലഭിച്ചവർക്ക് www.norkaroots.org എന്ന വൈബ്സൈറ്റിൽ Covid Support എന്ന ലിങ്കിൽ കയറി തിരുത്തലുകൾ വരുത്താം. NRI അക്കൗണ്ട് നമ്പർ സമർപ്പിച്ചുളളവർ സേവിംങ്സ് ബാങ്ക് അക്കൗണ്ട് നമ്പർ നല്കിയ ശേഷം അനുബന്ധരേഖകൾ വീണ്ടും സമർപ്പിക്കേണ്ടതാണ്. രേഖകൾ ഒരോന്നും 2MB യ്ക്ക് താഴെയുളള PDF/jpeg ഫോർമാറ്റിൽ ഉളളതായിരിക്കണം. രേഖകൾ സമർപ്പിച്ച ശേഷം സേവ് എന്ന ഒപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷ വിജയകരമായി പൂർത്തീകരിച്ചു എന്ന് ഉറപ്പാക്കണം.
നവംബർ 7 ആണ് അവസാന തീയതി.നോർ
ക്കാ- റൂട്ട്സ് വെബ്സൈറ്റിൽ വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച സംശയ ദൂരീകരണത്തിനായി തിങ്കളാഴ്ച മുതൽ രാവിലെ 10.30 മുതൽ 4.30 വരെ അതത് ജില ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.