Editor's ChoiceKerala NewsLatest NewsLocal NewsNewsPolitics
‘പെയ്‌മെന്റ് റാണി ബിന്ദു കൃഷ്ണയെ പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക’ കൊല്ലത്ത് പോസ്റ്റർ യുദ്ധം.

കൊല്ലം / കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കൊല്ലം നഗരത്തിൽ പോസ്റ്റർ കൊണ്ട് യുദ്ധം.സേവ് കോൺഗ്രസിന്റെ പേരിലാണ് ഡി സി സി ഓഫീസിന്റെ മുന്നിലുൾപ്പടെ പോസ്റ്ററുകൾ എത്തിയിരിക്കുന്നത്. ‘പെയ്‌മെന്റ് റാണി ബിന്ദു കൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക’ എന്നതാണ് പോസ്റ്ററിനുള്ളിലെ ഉള്ളടക്കം. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഡിസിസി, ആർഎസ്‌പി ഓഫീസുകൾക്ക് മുൻപിലാണ് മുഖ്യമായും പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പുറത്താക്കി കോൺഗ്രസിനെ രക്ഷിക്കണമെന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടിക്ക് പിറകെയാണ് പോസ്റ്ററുകൾ രംഗത്ത് വന്നിരിക്കുന്നത്.