പാലക്കാട് മൂത്താൻതറ സ്കൂൾ പരിസരത്തെ സ്ഫോടനം; പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗും വെൽഫെയർ പാർട്ടിയും
പാലക്കാട് ജില്ലയിലെ മൂത്താൻതറ സ്കൂൾ പരിസരത്ത് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗും വെൽഫെയർ പാർട്ടിയും രംഗത്തിറങ്ങി. സ്കൂൾ നിയന്ത്രിക്കുന്ന ആർഎസ്എസിനെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം ഉയരുന്നത്.
വെൽഫെയർ പാർട്ടി ഇന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. വൈകിട്ട് അഞ്ച് മണിക്ക് മുസ്ലിം യൂത്ത് ലീഗും പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പെടെ പങ്കെടുക്കുന്ന ജാഗ്രതാസദസിലൂടെ യുവജന ലീഗ് പ്രതിഷേധം പ്രകടിപ്പിക്കും.
സംഭവത്തിൽ, സ്കൂൾ പരിസരത്ത് നിന്ന് പന്നിപ്പടക്കം പോലെയുള്ള സ്ഫോടക വസ്തു കണ്ടെത്തിയ കുട്ടി അത് കൈയിൽ പിടിച്ച് സമീപത്തെ വീട്ടിലേക്ക് പോയിരുന്നു. വീട്ടിൽ 84 വയസ്സുകാരി ലീലാമ്മ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടി സ്ഫോടക വസ്തുവുമായി കളിക്കുമ്പോൾ, അത് മാറ്റിനിർത്താൻ ലീലാമ്മ ആവശ്യപ്പെട്ടു. കുട്ടി വലിച്ചെറിഞ്ഞെങ്കിലും വീട്ടുമുറ്റത്തുവെച്ച് അത് പൊട്ടിത്തെറിച്ചു. ഇതിൽ കുട്ടിക്കും ലീലാമ്മയ്ക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
Tag: Explosion near Moothanthara School in Palakkad; Muslim Youth League and Welfare Party protest