Latest NewsNationalNews
കര്‍ണാടകയില്‍ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം

ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡില്‍ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ ഇത്തിഗട്ടിക്ക് സമീപം ഹുബ്ബള്ളി -ധാര്‍വാഡ് ബൈപാസ് റോഡിലായിരുന്നു അപകടം.
10 സ്ത്രീകളും ടിപ്പര്‍ ഡ്രൈവറുമാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ ആറുപേരെ ഹുബ്ലിയിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
അവധിക്കാലം ആഘോഷിക്കാനായി ഗോവയിലേക്ക് വനിത ക്ലബിലെ അംഗങ്ങളുമായി പോയ മിനിബസാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് െപാലീസ് പറഞ്ഞു.