keralaKerala NewsLatest News

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; മോഹൻലാലും, കമലഹാസനും ഇല്ല, നടൻ മമ്മൂട്ടി തിരുവനന്തപുരത്ത്

ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് ഔദ്യോഗിക ചടങ്ങിൽ കേരളം അതി ദാരിദ്ര്യമുക്ത സംസ്ഥാനയായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ മൂന്നരയ്ക്ക് പരിപാടി നടക്കുകയായിരുന്നു. മുഖ്യാതിഥിയായ നടൻ മമ്മൂട്ടി ചടങ്ങിൽ എത്തി. ക്ഷണിക്കപ്പെട്ട മറ്റ് അതിഥികളായ മോഹൻലാൽ, കമലഹാസൻ എന്നിവർ ചടങ്ങിൽ എത്തിയേക്കില്ല.

തദ്ദേശസ്വയംഭരണ വകുപ്പ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) എന്നിവയുടെ നേതൃത്വത്തിൽ നിയമസഭാംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ പ്രക്രിയ നടന്നു. വാർഡ് സമിതികളുടെ ശിപാർശയോടെ തദ്ദേശസ്ഥാപന തലത്തിൽ കണ്ടെത്തിയ കുടുംബങ്ങളെ സൂക്ഷ്മപരിശോധന നടത്തിയാണ് സർക്കാർ അതിദാരി​ദ്ര്യ നിർമാർജനം എന്ന നേട്ടത്തിലേക്ക് എത്തിയത്.

പിന്നീട് മൊബൈൽ ആപ്പ് വഴി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് സൂപ്പർ ചെക്ക്, കരട് പട്ടിക എന്നിവ തയ്യാറാക്കി.
ഗ്രാമസഭകളിൽ പ്രദർശിപ്പിച്ച് 1,032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങൾ, 1,03,099 വ്യക്തികൾ അതിദാരിദ്രരായി കണ്ടെത്തി. ഗ്രാമങ്ങളിൽ 90.7%, നഗരങ്ങളിൽ 88.89% പേർ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. ഇതോടെ കേരളം അതി ദാരിദ്ര്യമുക്തമായ ആദ്യ സംസ്ഥാനമായി മാറി. അവസാന മന്ത്രിസഭ യോഗത്തിൽ ഒരു കുടുംബത്തെ കൂടി ദാരിദ്ര്യമുക്തമാക്കുന്നതും പൂർത്തിയായി. മുഖ്യമന്ത്രി അറിയിച്ചു, 677 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു; ലൈഫ് മിഷൻ പദ്ധതിയിലൂടെ വീട് നിർമ്മാണം പൂർത്തിയാക്കി. 2,711 കുടുംബങ്ങൾക്ക് ആദ്യം ഭൂമി നൽകിയും ഭവന നിർമാണ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു. അതിദാരിദ്ര്യമുക്തരാക്കുന്നതിനായി ആകെ 1,000 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tag: Extreme poverty-free declaration; No Mohanlal, Kamal Haasan, actor Mammootty in Thiruvananthapuram

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button