Kerala NewsLatest NewsNewsShe
എഴുത്തച്ഛന് പുരസ്കാരം പി. വത്സലയ്ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം സാഹിത്യകാരി പി. വത്സലയ്ക്ക്. സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛന് പുരസ്കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. മലയാള സാഹിത്യത്തിന് നല്കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് പി. വത്സലയ്ക്കു പുരസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ചെറുകഥാകൃത്തും നോവലിസ്റ്റാണ് പി. വത്സല. നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവല്‍ വത്സലയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്തിരുന്നു. ഗവ. ട്രെയ്നിങ് സ്കൂളില്‍ പ്രധാന അധ്യാപികയായിരുന്നു. നെല്ല് ആണ് വത്സലയുടെ ആദ്യ നോവല്‍. ഈ കഥ പിന്നീട് എസ്.എല്‍. പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി.