ഒരുമാസത്തിലും അധികം നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ബ്രിട്ടന്റെ F-35 യുദ്ധവിമാനം തിരുവനന്തപുരത്ത് നിന്നും മടങ്ങി. ഇന്ന് രാവിലെ 9 മണിയോടെയാണ് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. ആദ്യ ദിശ ഓസ്ട്രേലിയയിലെ ഡാർവിൻ വിമാനത്താവളമായിരിക്കും, പിന്നീട് അവിടെനിന്ന് കൊളംബിയയിലേക്ക് യാത്ര തുടരും.
ജൂൺ 14-നായിരുന്നു വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്തത്. ബ്രിട്ടന്റെ യുദ്ധ കപ്പലായ എച്ച്എംഎസ് പ്രിൻസസ് ഓഫ് വെയിൽസ് എന്ന കപ്പലിൽ നിന്നാണ് വിമാനം പറന്നുയർന്നത്. തുടർന്ന് ഇന്ധനം തീർന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അടിയന്തര ലാൻഡിങ്.
ലാൻഡിംഗിനു ശേഷം തിരികെ പറക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറുകൾ തടസ്സമായി. ജൂലൈ 6-ന്, ബ്രിട്ടനിൽ നിന്നുള്ള 24 അംഗ സാങ്കേതിക വിദഗ്ധ സംഘം എത്തി പ്രശ്നപരിഹാര പ്രവർത്തികൾ നടത്തി. വിമാനം ഹാംഗറിൽ പ്രവേശിപ്പിച്ച് എയർ ഇന്ത്യയുടെ സംവിധാനങ്ങളിലൂടെയാണ് തകരാർ പരിഹരിച്ചത് . എഞ്ചിനിലെയും ആക്സിലറി പവർ യൂണിറ്റിലുമുള്ള പ്രശ്നങ്ങളും പരിഹരിച്ചു.
അറ്റകുറ്റപ്പണി നീണ്ടതോടെ, യാത്രാതടസ്സത്തിൽ പെട്ട വിമാനം സമൂഹമാധ്യമങ്ങളിലും വ്യാപകമായ ചര്‍ച്ചയായത്. ടൂറിസം വകുപ്പിന്റെ പരസ്യങ്ങളിൽ പോലും വിമാനം പ്രത്യക്ഷപ്പെട്ടതും, ട്രോളുകൾ ഏറ്റെടുക്കപ്പെട്ടതും വലിയ ശ്രദ്ധ നേടിയിരുന്നു.
Tag: F-35 fighter jet returns to Britain; Technical fault resolved and flight resumed