അജ്ഞാതന്റെ സ്‌നേഹസമ്മാനത്തില്‍ കുടുങ്ങി യുവതികള്‍;നഷ്ടപ്പെട്ടത് 60 ലക്ഷം !
തൃശൂരില്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട അജ്ഞാതന്റെ സ്‌നേഹ പ്രകടനത്തില്‍ വീണ യുവതികള്‍ക്ക് നഷ്ടമായത് 60 ലക്ഷം രൂപ .അജ്ഞാതന്‍ വിരിച്ച സൗഹൃദവലയില്‍ കുരുങ്ങിയ ഇവര്‍ ഭൂമി വിറ്റും പണയം വെച്ചുമാണ് 60 ലക്ഷം രൂപ സംഘടിപ്പിച്ചത് . യൂറോപ്പില്‍ നിന്നു വിലകൂടിയ സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും ഇതു കൈപ്പറ്റാന്‍ കസ്റ്റംസ് നികുതി അടയ്ക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു തൃശൂര്‍ സ്വദേശിനികളായ 3 പേരെ പറ്റിച്ചത്.
ഇതിലൊരാള്‍ ഭൂമി വിറ്റും സ്വര്‍ണം പണയംവച്ചും നല്‍കിയത് 30 ലക്ഷം രൂപയാണ് . പറ്റിക്കപ്പെട്ടെന്നു മനസിലായ ഇവര്‍ സിറ്റി സൈബര്‍ സെല്ലിനു പരാതി നല്‍കിയിരിക്കുകയാണ് .. ഇനി എങ്ങനെ ആണ് തട്ടിപ്പ് എന്നാല്‍ ഫെയ്‌സ്ബുക്കില്‍ സജീവമായി ഇടപെടുന്ന സ്ത്രീകളുടെ പ്രൊഫൈല്‍ മാസങ്ങളോളം നിരീക്ഷി.ക്കും ശേഷം ഇവര്‍ക്കു ഫ്രണ്ട്‌സ് റിക്വസ്റ്റ് അയയ്ക്കുക്കും . ഇതിനകം ഇവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ജീവിതശൈലിയും തട്ടിപ്പുകാര്‍ മനസിലാക്കി കഴിയും . ചാറ്റിങ്ങിലൂടെ സാവധാനം സൗഹൃദം സ്ഥാപിചെടുക്കും . വിശ്വാസം നേടിയെടുത്ത ശേഷം വാട്‌സാപ് നമ്പര്‍ വാങ്ങി സൗഹൃദം കൂടുതല്‍ ആഴത്തിലേക്കും എത്തിക്കും .
ശേഷം ഇവര്‍ സ്വയം പരിചയപ്പെടുത്തുക യൂറോപ്പിലോ അമേരിക്കയിലോ ജോലിചെയ്യുന്ന ഡോക്ടര്‍, ബിസിനസുകാരന്‍, സോഫ്റ്റ്‌വെയര്‍ കമ്പനി മുതലാളി തുടങ്ങിയ പേരുകളിലായിരിക്കും . ഇരകളുടെ ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങള്‍ മനസ്സിലാക്കി യൂറോപ്പില്‍ നിന്നു സമ്മാനം അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിക്കും. രണ്ടോ മൂന്നോ ദിവസത്തിനുശേഷം ഡല്‍ഹി എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന പേരിലും ഒരാളിയുടെ വിളി ഇവര്‍ക്കെത്തും .
‘കസ്റ്റംസ് ഉദ്യോഗസ്ഥ’ ചമഞ്ഞു വിളിക്കുന്ന വ്യക്തി ‘നിങ്ങളുടെ പേരിലൊരു പാഴ്‌സല്‍ എത്തിയിട്ടുണ്ടെന്നും പ്രോസസിങ് ഫീസ് ആയി ചെറിയ തുക അടയ്ക്കണ’മെന്നും ആവശ്യപ്പെടും. ഈ തുക ഇര കൈമാറിക്കഴിയുമ്പോഴാണ് യഥാര്‍ഥ തട്ടിപ്പ് മറനീക്കുക. പാഴ്‌സല്‍ സ്‌കാന്‍ ചെയ്തപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍, ലക്ഷങ്ങള്‍ വിലയുള്ള വാച്ച്, ഐഫോണ്‍, 50,000 ബ്രിട്ടീഷ് പൗണ്ട് എന്നിവ കണ്ടതായും ഇവയ്ക്കു കോടികളുടെ മൂല്യമുണ്ടെന്നും ഇരകളെ പറഞ്ഞു ധരിപ്പിക്കും. ഇവയ്ക്കു കസ്റ്റംസ് നികുതി ഇനത്തില്‍ 30 ലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെടും. ലഭിക്കാനിരിക്കുന്ന കോടികള്‍ ലഭിക്കുമെന്ന വിശ്വാസത്തില്‍ ഇവര്‍ എങ്ങനെയും പണം കണ്ടെത്തി അടക്കാന്‍ ശ്രമിക്കും .ഇതാണ് സംഭവിച്ചു വരുന്നത് .