Kerala NewsLatest NewsUncategorized

പുതിയ റേഷൻകാർഡിന്റെ നിറം ബ്രൗൺ; കിലോയ്ക്ക് 10.90 രൂപ നിരക്കിൽ പ്രതിമാസം 2 കിലോ അരി

തിരുവനന്തപുരം: സംസ്ഥാനത്തു പുതുതായി രൂപീകരിച്ച അഞ്ചാമതു വിഭാഗം റേഷൻ കാർഡുകളുടെ നിറം ബ്രൗൺ. എൻപി (ഐ) (പൊതുവിഭാഗം സ്ഥാപനം) എന്നാണ് അഞ്ചാമത്തെ വിഭാഗത്തിന് നൽകിയിരിക്കുന്ന പേര്.

ഈ കാർഡുകൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ പ്രതിമാസം 2 കിലോ അരി, ലഭ്യതയ്ക്ക് അനുസരിച്ച് ഒരു കിലോ ആട്ട എന്നിവ നൽകും. ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിതരണം ചെയ്യുന്ന സ്പെഷൽ അരിയിൽ 2 കിലോ വീതം ഈ കാർഡ് ഉടമകൾക്കു ലഭിക്കും.

നിലവിൽ ഒരു കുടുംബത്തിന് ഒന്നെന്ന തോതിൽ സൗജന്യമായി നൽകുന്ന ഭക്ഷ്യസാധനകിറ്റ്, പുതിയ വിഭാഗം കാർഡുകൾക്കു നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതു മുൻഗണനാ വിഭാഗം കാർഡ് അല്ല. സാധാരണ ഒരു കുടുംബത്തിനാണു കാർഡ് നൽകുന്നതെങ്കിൽ ഇത്തരം കാർഡ് വ്യക്തികൾക്കാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button